പത്തനംതിട്ടയിൽ യുവാക്കളെ ഹണി ട്രാപ്പിൽ കുടുക്കി ക്രൂരപീഡനത്തിനിരയാക്കിയ ദമ്പതികൾ അറസ്റ്റിൽ. ചരൽക്കുന്ന് സ്വദേശിയായ ജയേഷ്, ഭാര്യ രശ്മി എന്നിവരാണ് അറസ്റ്റിലായത്. ......
ദോഹ: ഖത്തറിൽ നടക്കുന്ന സുഹൈൽ ഫാൽക്കൺ കോൺഫറൻസിൽ
ഫാൽക്കണുകളെ കുറിച്ചുള്ള ക്ലാസിന് നേതൃത്വം നൽകി
പ്രമുഖ ഫാൽക്കൺ ഗവേഷകനും കാലിക്കറ്റ് യൂണിവേഴ്സിറ്റി ജന്തു ശാസ്ത്ര വിഭാഗം പ്രൊഫസറുമായ ഡോക്ടർ സുബൈർ മേടമ്മൽ. ഫാൽക്കണുകളെ കുറിച്ച് ആറുവർഷം യൂ.എ.യിലും ഖത്തറിലും മറ്റ് വിദേശരാജ്യങ്ങളിലും പഠനം നടത്തി 2004ൽ ഫാൽക്കണുകളിൽ ആദ്യമായി ഡോക്ടറേറ്റ് നേടിയ ഏക ഇന്ത്യക്കാരനായ സുബൈർ ഒൻപതാം തവണയാണ് സുഹൈൽ ഫാൽക്കൺ കോൺഫറൻസിൽ പങ്കെടുക്കുന്നത്. ......
ദോഹ: ഇന്ത്യൻ കൾച്ചറൽ സെന്റർ (ICC) പ്രതിവാര കലാവിരുന്നായ ബുധനാഴ്ച ഫിയസ് റ്റയിൽ ഐ സി സി വനിതാ ഫോറം ഓണm സന്ധ്യ സംഘടിപ്പിച്ചു. ഐ.സി.സി.......
ദോഹ: എം.ഇ.എസ്. ഇന്ത്യൻ സ്കൂൾ അധ്യാപക ദിനം ആഘോഷിച്ചു.കെ.ജി. ഹാളിൽനടന്ന ആഘോഷപരിപാടി
പ്രിൻസിപ്പൽ ഡോ.......
ദോഹ, ഖത്തർ: മേഖലയിലെ ഏറ്റവും പുതിയസംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ദോഹയിൽ അടിയന്തിര അറബ്–ഇസ്ലാമിക് ഉച്ചകോടിചേരുമെന്ന് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും ഖത്തർ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവുമായ ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരി അറിയിച്ചു.
ഖത്തർ വാർത്താ ഏജൻസിയോട് (QNA) സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
തിരുവനന്തപുരം:നിയമസഭാ തിരഞ്ഞെടുപ്പിനും, തദ്ദേശ തിരഞ്ഞെടുപ്പിനും മാസങ്ങൾ മാത്രം ശേഷിക്കെ, ജനങ്ങളുടെ ദീർഘകാല ആവശ്യങ്ങൾ പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള എട്ട് ബില്ലുകൾ അവതരിപ്പിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഈ നീക്കം സർക്കാരിന് രാഷ്ട്രീയ നേട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. ......
തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസ് എടുക്കുന്നവർക്ക് ഇനി കൂടുതൽ പഠിക്കാനുണ്ട്. ലേണേഴ്സ് ടെസ്റ്റിലെ ചോദ്യങ്ങളുടെ എണ്ണം 20-ൽ നിന്ന് 30 ആയി ഉയർത്തി.......
ന്യൂഡൽഹി: ഗുരുതരമായ പരിക്കേറ്റ ശേഷമുള്ള മരണം വൈകിയാലും കുറ്റകൃത്യം കൊലപാതകമായി തന്നെ കണക്കാക്കുമെന്ന് സുപ്രീം കോടതി. മാരകമായ ഒരു പരിക്കിനെ തുടർന്ന് ദിവസങ്ങൾക്ക് ശേഷമാണ് മരണം സംഭവിച്ചതെങ്കിൽ പോലും അത് കൊലപാതകമല്ലാതാകുന്നില്ലെന്ന് കോടതി വ്യക്തമാക്കി.
മരണം സംഭവിച്ചത് നൽകിയ പരിക്കിന്റെ സ്വാഭാവികമായ പരിണിതഫലമാണോ എന്നതാണ് പ്രധാനമെന്നും, അങ്ങനെയെങ്കിൽ പ്രതിക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 302-ാം വകുപ്പ് പ്രകാരം കൊലക്കുറ്റത്തിന് കേസെടുക്കാമെന്നും കോടതി പറഞ്ഞു. ......
ന്യൂഡൽഹി: നാഷണൽ കമ്പനി ലോ ട്രിബ്യൂണലുകളിലും (NCLT) അപ്പലറ്റ് ട്രിബ്യൂണലുകളിലും (NCLAT) നിലവിലുള്ള ഒഴിവുകൾ എത്രയും വേഗം നികത്തണമെന്ന് കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നിർദേശം നൽകി.
പാപ്പരത്ത കേസുകൾക്കായി (Insolvency and Bankruptcy Code - IBC) പ്രത്യേക ബെഞ്ചുകൾ രൂപവത്കരിക്കണമെന്നും കൂടുതൽ ജഡ്ജിമാരെ നിയമിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സ്ഥിരം നിയമനങ്ങൾ നടക്കുന്നതുവരെ വിരമിച്ച ജഡ്ജിമാരെ താൽക്കാലികമായി നിയമിക്കുന്ന കാര്യം പരിഗണിക്കണമെന്നും കോടതി നിർദേശിച്ചു.
റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയിൽ (RERA) ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണമെന്നും കോടതി ഊന്നിപ്പറഞ്ഞു. ......
വയനാട്ടിൽ എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിൽ. കോഴിക്കോട് അരീക്കോട് ഷഹൽ വീട്ടിൽ ഷാരൂഖ് ഷഹിൽ (28) തൃശ്ശൂർ ചാലക്കുടി കുരുവിളശ്ശേരി കാട്ടിപ്പറമ്പിൽ വീട്ടിൽ ഷബീന ഷംസുദ്ധീൻ എന്നിവരാണ് അറസ്റ്റിലായത്. ......